പുത്തൂര്‍: കാണാതായ പുത്തൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കാട്ടില്‍ കണ്ടെത്തി. പഡീലിലെ ചിക്കന്‍ സെന്ററിലെ ജീവനക്കാരനായിരുന്ന ഡികെ ബദറുദ്ദീനാ(29)ണ് മരിച്ചത്. ഞായറാഴ്ചയാണ് ബദറുദ്ദീനെ കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് സെഡിയാപുവിനടുത്തുള്ള വനപ്രദേശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസത്തിലായിരുന്നവെന്ന് പറയുന്നു. പുത്തൂര്‍ പൊലീസ്
സ്ഥലത്തെത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







