കാസർകോട്: അസുഖം മൂലം ചികിത്സയിലായിരുന്ന മേല്പറമ്പിലെ പ്രവാസിയായ യുവാവ് മരിച്ചു. വള്ളിയോട് സ്വദേശിയും അരമങ്ങാനത്ത് താമസക്കാരനുമായ താജു ദ്ദീൻ (48)ആണ് മരിച്ചത്. പരേതനായ അബ്ദുള്ള കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: അഫ്സത്ത്. മക്കൾ: ആയിഷത്ത് സെജ്മ, മുഹമ്മദ് ആഷിഖ്, ആയിഷത്ത് ഫിദ. സഹോദരങ്ങൾ: മുഹമ്മദ്, ഹുസൈൻ, ഫാത്തിമ, നസീമ, ബെൽകിസ്.







