കാസര്‍കോട്: കല്ലുകെട്ട് മേസ്തിരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അജാനൂര്‍ കിഴക്കേ വെള്ളിക്കോത്തെ ബി.വിജയന്‍(47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടേകാല്‍ മണിയോടെയാണ് വിജയനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പരേതനായ അലാമി-നാരായണി ദമ്പതികളുടെ മകനാണ് വിജയന്‍. ഭാര്യ: രജിത. സഹോദരങ്ങള്‍: അജയന്‍, യശോദ, ശുഭ, ശോഭ, ഭാസ്‌ക്കരന്‍.







