ദുബായി: പനി ബാധിച്ച് കാസർകോട് സ്വദേശിയായ ആറുവയസ്സുകാരന്‍ ദുബായിൽ മരിച്ചു. കാസര്‍കോട് ചൗക്കി സ്വദേശി കലന്തർ ഷംസീറിന്‍റെ മകൻ ഫസ സുൽത്താൻ (ആറ്) മരിച്ചത്. അസുഖത്തെ തുടർന്ന് ദുബൈ ഖിസൈസിലുള്ള ആസ്റ്റർ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഫസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ശനിയാഴ്ച മരിച്ചു. മരണത്തിൽ ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി അനുശോചനം അറിയിച്ചു.







