കാസർകോട് :മീപ്പുഗിരിയിലെ ബി എം എസ് പ്രവർത്തകൻ ബി ടി വിജയനെ 25 വർഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപുള്ളി ഇക്കു എന്ന ആരിക്കാടി ബാണ്ണംകുളം സ്വദേശി മുഹമ്മദ് ഇക്ബാൽ എന്നയാളെ ആരിക്കാടിയിൽ പൊലീസ് പിടിച്ചു. ക്രൈം നമ്പർ 71/2000 ആയി കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ.കുറ്റം ചെയ്ത ശേഷം വിദേശത്തേക്ക് നാടുവിട്ട ഇയാൾ ഏറെ നാളായി മറ്റൊരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ദുബായ് ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ശിക്ഷ കാലാവധി പൂർത്തിയായി നാട്ടിൽ എത്തിയ ഉടൻ കുമ്പള പോലീസും കാസർകോട് പോലിസ് സബ് ഡിവിഷൻ സ്‌ക്വാഡും ചേർന്ന് ഇയാളെ സമർത്ഥമായി പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം എഎസ്പി ഡോ.നന്ദഗോപന്റെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്‌പെക്ടർ മുകുന്ദൻ ടി കെ യുടെ നേതൃത്വത്തിൽ കാസർകോട് സബ് ഡിവിഷൻ സ്‌ക്വാഡ് അംഗംങ്ങളായ എസ് ഐ നാരായണൻ നായർ, എഎസ് ഐ ഷാജു, എസ് സി പി ഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .







