കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ 20-ാം നാള്‍ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, ബഡാജെ, മജലിക്കെയിലെ മാധവ (68)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴരമണിയോടെ കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സഹോദരങ്ങള്‍ ചേര്‍ന്ന് ഉടന്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാധവയുടെ ഭാര്യ ഉഷ നവംബര്‍ ഏഴിന് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അതിനു ശേഷം തനിച്ചായിരുന്നു താമസം. വ്യാഴാഴ്ച രാത്രിയായിട്ടും വീട്ടില്‍ നിന്നു വെളിച്ചം കാണാഞ്ഞതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ എത്തിയത്. അകത്തു ചെന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടതെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
സഹോദരങ്ങള്‍: സതീഷ്, പ്രകാശ്, ഇന്ദിര, ഗിരിജ, മാലതി, കലാവതി.





