നടിയും മോഡലും റിയാലിറ്റി ഷോ താരവുമായ സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി. മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരന്‍. വിഖ്യാത ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ. ശ്രീകാന്തിന്റെ മകനാണ് അനിരുദ്ധ. വ്യാഴാഴ്ച നടന്ന വിവാഹം ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സംയുക്ത നേരത്തെ സംവിധായകനും നിര്‍മ്മാതാവുമായ കാര്‍ത്തിക് ശങ്കറിനെ വിവാഹം ചെയ്തിരുന്നു. മോഡല്‍ ആരതി വെങ്കിടേഷ് ആണ് അനിരുദ്ധയുടെ മുന്‍ഭാര്യ. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംയുക്തയും വിവാഹചിത്രങ്ങളം വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.







