ചെറുവത്തൂര്‍: വാര്‍പ്പ് മേസ്ത്രിയെ റെയില്‍വേ ട്രാക്കിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് സ്വദേശിയും തൃക്കരിപ്പൂര്‍ തെക്കുമ്പാട് താമസിക്കുന്ന പി രമേശനാ(52)ണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് വീത് കുന്നിന് പടിഞ്ഞാറു ഭാഗത്തുള്ള റെയില്‍വേ ട്രാക്കിന് സമീപത്തെ കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ എളമ്പച്ചിയിലെ സമുദായ ശ്മശാനത്തില്‍ നടക്കും. പരേതനായ കുഞ്ഞിരാമന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: ദേവനന്ദ, ദേവദര്‍ഷ്. സഹോദരങ്ങള്‍: പി സുരേശന്‍, കുഞ്ഞികൃഷ്ണന്‍, പ്രജിത, പ്രസീത.






