കാസര്‍കോട്: അപസ്മാര ലക്ഷണങ്ങളോടെ വീട്ടില്‍ അവശ നിലയില്‍ കാണപ്പെട്ട ഗൃഹനാഥന്‍ മരിച്ചു. അഡൂര്‍, പാണ്ടി, മാപ്പിളകുത്തിയ ഉന്നതിയിലെ ബാബു (70) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് ബാബുവിനെ അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ ബേഡകം താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: സുമതി. മകള്‍: ശ്രുതി.






