കാസര്‍കോട്: രാജപുരത്ത് കടവരാന്തയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം ഒന്നാം മൈലിലെ കെ.സി. ജോസിന്റെ മകന്‍ അജോ കെ ജോസ് (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കടവരാന്തയില്‍ തൂങ്ങിയ നിലയില്‍ കണ്ട യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവറായിരുന്നു. ഭാര്യ: പ്രവീണ. മക്കള്‍: ആല്‍ബിന്‍, അബിന്‍.






