കാസര്‍കോട്: കുമ്പള, ആരിക്കാടി റെയില്‍വെ പാളത്തില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീല നിറത്തിലുള്ള ട്രാക്കും പച്ച ടീഷര്‍ട്ടുമാണ് വേഷം. തലപൂര്‍ണ്ണമായും ചിതറിയ നിലയിലാണ്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ റെയില്‍പാളത്തിനു അരികില്‍ കൂടി നടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം തിരിച്ചറിയാനുള്ള ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.







