സി.പി.എം. മുട്ടത്തോടി മുൻ ബ്രാഞ്ച് സെക്രട്ടറി ബഷീർ അന്തരിച്ചു

കാസർകോട്: സി.പി.എം. മധൂർ മുട്ടത്തോടി മുൻ ബ്രാഞ്ച് സെക്രട്ടറി ബഷീർ (86)അന്തരിച്ചു. മക്കൾ: അബ്ദുള്ള, അബ്ദുൽ റഹിമാൻ ,അബൂബക്കർ , ഇബ്രാഹിം, ഇല്യാസ്,സുഹറ, ബുഷ്‌റ , മരുമക്കൾ:റഹ്മത്ത് ബീവി ,ഫാത്തിമത്ത് സുഹറ,സമീർ.

നെല്ലിക്കുന്ന് കണ്ടത്തിൽ രിഫായിയ്യ മദ്രസ്സ കമ്മിറ്റി

കാസർകോട്: നെല്ലിക്കുന്ന് കണ്ടത്തിൽ രിഫായിയ്യ മദ്രസ്സ കമ്മിറ്റി ഭാരവാഹികളായി മുനീർ ബിസ്മില്ല ( പ്രസി), ആർ പി ബഷീർ (സെക്ര), ഖലീൽ കുമ്പള (ട്രഷ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടുമാർ : അസീസ് , ഇഖ്ബാൽ കുമ്പള. ജോയിൻ്റ് സെക്രട്ടറിമാർ: സമീർ ആമസോണിക്സ്, സമീർ . അംഗങ്ങൾ: ഇസ്ഹാഖ് എൻ ഇ, കരീം പള്ളി വളപ്പിൽ, സാജിദ്, അനീസ്, ജലീൽ , അബ്ദു എൻ എച്ച്, ഉനൈഫ്, മിർശാദ് .

കളിയെങ്കില്‍ കളി കുമ്പളയില്‍; മത്സരത്തില്‍ എന്ത് മുന്നണി; ലീഗും കോണ്‍ഗ്രസും തമ്മിലും ലീഗും ലീഗും തമ്മിലും ബിജെപിയും ബിജെപിയും തമ്മിലും മത്സരം

കുമ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 25 അംഗ കുമ്പള പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ മത്സരം പൊടിപൊടിക്കുന്നു.സാധാരണ പ്രധാന മുന്നണികളും പാര്‍ട്ടികളും തമ്മിലാണ് മത്സരം തീപാറാറുള്ളതെങ്കിലും കുമ്പളയിലെ നാലു വാര്‍ഡുകളില്‍ രണ്ടെണ്ണത്തില്‍ യുഡിഎഫിലെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ലീഗും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒരു വാര്‍ഡില്‍ പതിവായി മത്സരിച്ചു തൊപ്പിയിടുന്ന കോണ്‍ഗ്രസ് ഇത്തവണ തോറ്റു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താതെ മത്സരത്തില്‍ നിന്ന് വഴിമാറി. ആ വാര്‍ഡില്‍ യുഡിഎഫ് സാന്നിധ്യം അറിയിക്കാന്‍ ലീഗിന് വേണമെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമായിരുന്നു. എന്നാല്‍ അതിന് തയ്യാറാവാതെ അവരും …

അച്ചടക്ക ലംഘനം നടത്തി; ജെയിംസ് പന്തമാക്കലിനെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്റുചെയ്തു

കാസര്‍കോട്: ഗുരുതരമായ പാര്‍ടി അച്ചടക്കലംഘനം നടത്തിയ ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലിനെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്റു ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ജയിംസ് വാര്‍ത്താസമ്മേളനത്തിലൂടെ ഉന്നയിച്ചിരുന്നു. സ്ഥാനാര്‍ഥികളില്‍ നിന്ന് പണം പിരിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയത്തിലെ വിയോജിപ്പിനെ തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായും ജയിംസ് അറിയിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന …

കുമ്പള ആരിക്കാടിയില്‍ ട്രെയിന്‍ തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കുമ്പള, ആരിക്കാടി റെയില്‍വെ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫ്(30) ആണ് മരിച്ചത്. ബുധാനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റെയില്‍പാളത്തിനു സമീപം ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. തല തകര്‍ന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുമ്പള പൊലീസ് നടത്തിയ വിരലടയാള പരിശോധനയിലാണ് മരിച്ച ആളെ തിരിച്ചറിയാന്‍ സാധിച്ചത്. പരേതനായ അബ്ദുല്‍ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: അര്‍ഷാദ്, കെടി ഹനീഫ്, അനീസ, റഹിയാന.

ചെറുവത്തൂരിലെ അണ്ടര്‍ പാസേജ്; കര്‍മസമിതിയുടെ സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ദേശീയപാതയില്‍ കര്‍മസമിതി കെട്ടിയ സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി. വലിയ വീതിയില്‍ അണ്ടര്‍ പാസേജ് പണിയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 15 ദിവസത്തിലധികമായി കര്‍മസമിതി ഇവിടെ സമരം നടത്തിവന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് സമരക്കാര്‍ എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ഒരുബസ് പൊലീസ് സംഘം സ്ഥലത്തെത്തി പന്തലും മറ്റും പൊളിച്ചു നീക്കിക്കൊണ്ടുപോയത്. പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ ഒന്നാം തിയതി മുതല്‍ റിലേ നിരാഹാരസമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം കര്‍മസമിതി പ്രഖ്യാപിച്ചിരുന്നു. …

ബദിയഡുക്കയില്‍ കളി തുടങ്ങി; കലാശക്കളിക്ക് തയ്യാറെടുപ്പ്

ബദിയഡുക്ക: പഞ്ചായത്തു തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബദിയഡുക്ക പഞ്ചായത്തില്‍ ലീഗ് അധികാരത്തില്‍ വരുമെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ ആരായിരിക്കും പ്രസിഡന്റ്? അതിനിത്ര ആലോചിക്കാന്‍ എന്തിരിക്കുന്നുവെന്ന് പഞ്ചായത്തിലെ മുതിര്‍ന്ന ലീഗ് അംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും രണ്ടു തവണ ഏഴാം വാര്‍ഡ് മെമ്പറുമായിരുന്ന ഹമീദ് പള്ളത്തടുക്ക ചോദിക്കുന്നു. അര്‍ഹതയും മുന്‍ഗണനയും പരിഗണിച്ചാല്‍ താനായിരിക്കണം പ്രസിഡന്റാവുക. എന്നാല്‍ അങ്ങനെയൊരവസരം ഉണ്ടാവാതിരിക്കുന്നതിനു പഞ്ചായത്തു പ്രസിഡന്റും മൂന്നു തവണ പഞ്ചായത്തംഗവുമായിരുന്ന ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് സീതാംഗോളി വാര്‍ഡില്‍ …

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; റെയില്‍വേ സ്‌റ്റേഷനില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പൊലീസ് സ്‌നേഹാലയത്തിലെത്തിച്ചു

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പൊലീസ് മഞ്ചേശ്വരത്തെ സ്‌നേഹാലയത്തിലെത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് 30 കാരിയെ റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടത്. ട്രെയിന്‍ വിട്ടപ്പോള്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. താന്‍ കോട്ടയം സ്വദേശിനിയാണെന്നും ശില്‍പയാണ് പേരെന്നും യുവതി പൊലീസിനോട് പറഞ്ഞു. അതേസമയം എങ്ങനെയാണ് കാസര്‍കോട് എത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. മാനസീക അസ്വാസ്ഥ്യമുള്ള യുവതിയെ ഒറ്റയ്ക്ക് വിട്ടാല്‍ വല്ല അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സ്‌നേഹാലത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് …

ഫോണില്‍ ആരോടോ സംസാരിച്ചു എന്നാരോപിച്ച് ഹോംനഴ്‌സിനെ മര്‍ദ്ദിച്ചു; വീട്ടുടമക്കെതിരെ കേസ്

കാസര്‍കോട്: ഭാര്യയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വീട്ടുടമക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹോംനഴ്സ് മാലോം ആനമഞ്ചലിലെ സി. ശാരദ (45) യുടെ പരാതിയിലാണ് അജാനൂര്‍ മുലക്കണ്ടത്തെ ജാനകി അമ്മയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തത്.ഈമാസം ഇരുപത്തിയൊന്നിന് രാത്രി പത്തരമണിക്കാണ് സംഭവം. മൂലക്കണ്ടത്തെ ജാനകി അമ്മയും ഭര്‍ത്താവും താമസിച്ചുവരുന്ന വീട്ടിലാണ് പരാതിക്കാരി ജോലിചെയ്തിരുന്നത്. ജാനകി അമ്മയുടെ ഭര്‍ത്താവായ പ്രതി രാത്രിയില്‍ ആരോടോ ഫോണില്‍ സംസാരിച്ചു എന്നു പറഞ്ഞ് തന്നെ അശ്ലീല ഭാഷയില്‍ ചീത്തവിളിച്ചെന്നും തുടര്‍ന്ന് വലിച്ചിഴച്ച് പുറത്തും മുഖത്തും …

മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടിവീഴും; യാത്ര മുടങ്ങും; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി. മദ്യപിച്ച് റെയില്‍വേ സ്റ്റേഷനിലെത്തുന്നവരെ കണ്ടെത്താന്‍ പരിശോധന തുടരുന്നു. ട്രെയിനില്‍ യാത്രചെയ്യുന്നവരെയും പ്ലാറ്റ്‌ഫോമില്‍ ഇരിക്കുന്നവരെയും പരിശോധിക്കുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ബ്രെത്ത് അനലൈസര്‍ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. മദ്യപിച്ചു പ്ലാറ്റ്ഫോമുകളില്‍ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. റെയില്‍വേ പൊലീസ് എസ്‌ഐ എംവി പ്രകാശന്‍, …

പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ ബോള്‍ പോള്‍ തകര്‍ന്ന് വീണ് 16 കാരനായ ദേശീയ താരത്തിന് ദാരുണാന്ത്യം

റോഹ്തക്: പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ ബോള്‍ ഹൂപ്പിന്റെ ഇരുമ്പ് പോള്‍ ദേഹത്ത് വീണ് ദേശീയതാരം മരിച്ചു. 16കാരനായ ഹാര്‍ദിക് രതി ആണ് മരിച്ചത്. ഹരിയാനയിലെ റോഹ്തക്കില്‍ ചൊവ്വാഴ്ച ആണ് സംഭവം. ലഖാന്‍ മജ്രയിലെ കോര്‍ട്ടില്‍ ചൊവ്വാഴ്ച ഹാര്‍ദിക് പരിശീലനം നടത്തുന്നതിനിടെയാണ്. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലഖാന്‍ മജ്റ ഗ്രാമത്തിലെ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്, ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ താരം ഒറ്റയ്ക്ക് പരിശീലനം …

വീണ്ടും അഭിഭാഷകനെ കാണാനെത്തി; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് വീണ്ടും കസ്റ്റഡിയില്‍. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബണ്ടിചോറിനെ റെയില്‍വേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരസ്പര വിരുദ്ധമായാണ് സംസാരം. ഇതോടെ ബണ്ടിചോറിന്റെ മാനസികനില പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാന്‍ എത്തിയെന്നാണ് ബണ്ടിചോര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് …

ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നടന്ന അതിക്രമം; കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കര്‍ണാടക ആര്‍.ടി.സി ബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടര്‍ നടത്തിയ അതിക്രമ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെയാണ് കര്‍ണാടക ആര്‍.ടി.സി ബസില്‍ വച്ച് മംഗളൂരുവില്‍ പഠിക്കുന്ന കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം നടന്നത്. പരീക്ഷയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ കയര്‍ത്ത് സംസാരിച്ചു. സംഭവത്തില്‍ ഡ്രൈവറും ഇടപെട്ട് …

സര്‍വ്വ മേഖലകളിലും സര്‍ക്കാര്‍ പരാജയപ്പെട്ടു; കാസര്‍കോട് മെഡിക്കല്‍ കോളേജ് എങ്ങുമെത്തിയില്ല: കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്

കാസര്‍കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ സര്‍വ്വ മേഖലകളിലും പരാജയപ്പെട്ടുവെന്ന് കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ‘തദ്ദേശകം 25’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാത്തതിനാല്‍ പല പദ്ധതികളും നടപ്പിലാക്കാനായില്ല. അടിസ്ഥാന വികസനത്തിനുള്ള ഫണ്ട് ലഭ്യമാക്കിയില്ല. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നത് കേരളത്തിലാണ്- അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയെ തകര്‍ത്തു. സംസ്ഥാനത്ത് വന്യമൃഗ ഭീഷണി അതിരൂക്ഷമാണ്. കാര്‍ഷിക മേഖല …

പിണറായി സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു : എം.എൽ. അശ്വിനി

കുമ്പള: സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച പിണറായി സർക്കാരിൻ്റെ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി തകർക്കാനും ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനംനിശ്ചലമാക്കാനുമാണെന്നു ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. ബി ജെ പി കുമ്പള പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് ആറുമാസക്കാലത്തെ ശമ്പളം നൽകുമെന്ന് പറഞ്ഞ് വഞ്ചിച്ച പിണറായി സർക്കാർ നവകേരള സദസ്സിനും ലോക കേരള സഭയ്ക്കും …

22കാരി വീടിന്റെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍

പുത്തൂര്‍: 22 കാരിയെ വീടിന്റെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍, കൈയ്യൂരിലെ നീത (22)യാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. പിതാവ് ഉപേക്ഷിച്ച് പോയതിനാല്‍ മാതാവാണ് മകളെ വളര്‍ത്തി വലുതാക്കിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. എന്നാല്‍ വിട്ടുമാറാത്ത അസുഖം മൂലം നീത മാനസിക വിഷമത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഉക്കിനടുക്ക ഡയറി ഫാമിലേയ്ക്ക് പോകുന്ന വഴിയരുകില്‍ പുള്ളിമുറി; 24,050 രൂപയുമായി അഞ്ചുപേര്‍ അറസ്റ്റില്‍, 2 പേര്‍ ഓടിപ്പോയി

കാസര്‍കോട്: പെര്‍ള, ഉക്കിനടുക്കയിലെ കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറി ഫാമിലേയ്ക്ക് പോകുന്ന റോഡരുകില്‍ പുള്ളിമുറി ചൂതാട്ടം നടത്തുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നു 24,050 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാമഗ്രികളും പിടികൂടി. ബദിയഡുക്കയിലെ ശശികുമാര്‍ (40), പഡ്രെ, സ്വര്‍ഗ്ഗയിലെ കെ പ്രദീപ് (36), ഉക്കിനടുക്ക, കങ്കിലഗുത്തു ഹൗസിലെ കെ ജി പ്രദീപ് (27), പെര്‍ള, ഉക്കിനടുക്ക ഹൗസിലെ മുഹമ്മദ് റഫീഖ് (43), ബദിയഡുക്ക, പള്ളത്തടുക്ക ഹൗസിലെ രവി (43) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ …

യുവതി മദ്യപിച്ച് പൂസായി രാത്രി വീട്ടിലെത്തി; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് നിലത്തടിച്ച് കൊലപ്പെടുത്തി

മേദിനിനഗര്‍: ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ മദ്യപിച്ചെത്തിയ ഭാര്യയെ ഭര്‍ത്താവ് നിലത്തടിച്ച് കൊലപ്പെടുത്തി. ശില്‍പ ദേവി(22) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉപേന്ദ്ര പര്‍ഹിയയെ (25) ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി രാംഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദാതം ബാദി ഝരിയയില്‍ ആണ് കൊല നടന്നത്. വീട്ടില്‍ മദ്യപിച്ച് ഇരിക്കുകയായിരുന്നു ഉപേന്ദ്ര. രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് 22 കാരി വീട്ടിലെത്തിയത്. ഇതു കണ്ട ഭര്‍ത്താവ് യുവതിയെ ചോദ്യം ചെയ്തു. വാക്കേറ്റം രൂക്ഷമായതോടെ യുവതി കയ്യില്‍ കിട്ടിയ …