കൊച്ചി: വീണ്ടും ആരോപണം വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍. രാഹുലിന്റെ ചാറ്റ് സംഭാഷണങ്ങളും ഓഡിയോവും പുറത്തുവന്നതോടെയാണ് നടി വീണ്ടും രാഹുലിന് പിന്തുണയുമായി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നും നടി പറയുന്നു. തേനീച്ച കൂട് ഇളകിയപോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ സ്റ്റേറ്റ് മെന്റില്‍ ഉറച്ചു നില്‍ക്കും, അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്യതാല്‍ മാത്രം’- നടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലെ പൂര്‍ണരൂപം
ശുഭദിനം, ഇന്നലെ ചില പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരില്‍ സൈബര്‍ അറ്റാക്കും തുടങ്ങിയിട്ടുണ്ട് ,അതില്‍ ‘തീക്കുട്ടി ‘എന്ന മുഖമില്ലാത്ത വ്യക്തിയില്‍ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട് ,(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ് ,ദൈവം തമ്പുരാന്‍ തീകുട്ടിയുടെ രൂപത്തില്‍ അവതരിച്ചു എന്നുള്ളത് അടിയന്‍ അറിഞ്ഞില്ല ..പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )ഞാന്‍ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി ജഞ വര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന് ,പിന്നെ ആവശ്യത്തില്‍ കൂടുതല്‍ എഴുതിയിട്ടുണ്ട് ,അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങള്‍ വളരെ കൂടുതലുണ്ട് ,ഇനി ഞാന്‍പറയട്ടെ ,ഏത് തീകുട്ടി വന്ന് എന്തെഴുതിയാലും ,തേനീച്ച കൂട് ഇളകിയപോലെ സൈബര്‍ അറ്റാക്ക് വന്നാലും ,ഞാന്‍ എന്റെ സ്റ്റേറ്റ് മെന്റില്‍ ഉറച്ചു നില്‍ക്കും ,(ആദ്യം ഞാന്‍ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റില്‍ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു )അന്നും ഇന്നും പറയുന്നു ,തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം ,അത് തെറ്റ് ചെയ്യതാല്‍ മാത്രം ,ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല ,അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട







