കാസര്‍കോട്: പ്രമുഖ നാടക നടന്‍ അതിയാമ്പൂര്‍ ബാലന്‍ (എം കെ ബാലകൃഷ്ണന്‍ -74) അന്തരിച്ചു. ഗ്രാമ വികസന വകുപ്പില്‍ ക്ലാര്‍ക്കായിരുന്നു.
കേരളത്തിലെ വിവിധ പ്രൊഫഷണല്‍ നാടക ഗ്രൂപ്പുകളുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബാലന്‍ കാഞ്ഞങ്ങാട് കാകളി തീയേറ്റേഴ്‌സിലെ സ്ഥിരം നടനായിരുന്നു. അതിയാമ്പൂര്‍ ബാലബോധിനി വായനശാല ഭരണസമിതി അംഗവും അതിയാമ്പൂര്‍ മാക്കാക്കോടന്‍ തറവാട് ഭരണ സമിതി പ്രസിഡണ്ടുമായിരുന്നു.
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അതിയാമ്പൂര്‍ ബാലബോധിനി വായനശാലയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. സംസ്‌ക്കാരം രാത്രി 8ന് മേലങ്കോട് പൊതു ശ്മശാനത്തില്‍.
ഭാര്യ: രാധ. സഹോദരങ്ങള്‍: എം ലക്ഷ്മി, എം ശാരദ, എം കെ രാധ (ചെന്നൈ), എം കെ ഗംഗാധരന്‍, എം കെ ശ്രീലത(പയ്യന്നൂര്‍), പരേതയായ എം ദേവകി.







