തളിപ്പറമ്പിലെ സോഷ്യലിസ്റ്റ് നേതാവ് പി.നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

തളിപ്പറമ്പ്: കിസാന്‍ ജനത മുന്‍ ജില്ലാ പ്രസിഡന്റും ആര്‍ജെഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍(88) അന്തരിച്ചു. പി.എസ്.പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയു ടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാന്‍ ജനത ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിസാന്‍ ജനതയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന കാലത്തെ് നിരാഹാര സമരം നടത്തി അറസ്റ്റു വരിച്ചു. …

കള്ളന്‍ മണ്ണു വാരിയിട്ടത് നബീസയുടെ കഞ്ഞിയില്‍; സീതാംഗോളിയില്‍ പെട്ടിക്കട കുത്തിത്തുറന്ന് ഗ്യാസ് സിലിണ്ടറുകളും അരിയും മിഠായികളും കവര്‍ന്നു

കാസര്‍കോട്: സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്തെ പെട്ടിക്കടയില്‍ കവര്‍ച്ച. ഇരുമ്പു ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മൂന്നു ഗ്യാസ് സിലിണ്ടറുകളും കഞ്ഞി വെയ്ക്കാനായി സൂക്ഷിച്ചിരുന്ന അരിയും മിഠായികളും മോഷ്ടിച്ചു. കര്‍ണ്ണാടക സ്വദേശിനിയും സീതാംഗോളിക്കു സമീപത്തു താമസക്കാരിയുമായ നബീസ ഉമ്മയുടെ തട്ടുകടയിലാണ് മോഷണം നടന്നത്.ഞായറാഴ്ച തട്ടുകട അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി നബീസ എത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തേയ്ക്ക് നോക്കിയപ്പോള്‍ ഗ്യാസ് സിലിണ്ടറുകളും കഞ്ഞിക്കുള്ള അരിയും ഭരണികളില്‍ സൂക്ഷിച്ചിരുന്ന മിഠായികളും മോഷണം …

ഹനാന്‍ഷായുടെ പാട്ട്: ഒഴുകി എത്തിയത് സ്ത്രീകളടക്കം ആയിരങ്ങള്‍; ഒഴിവായത് വന്‍ ദുരന്തം, സംഭവം സംസ്ഥാന പൊലീസ് ആസ്ഥാനത്തെയും ഞെട്ടിച്ചു

കാസര്‍കോട്: കാസര്‍കോട് ഫ്‌ലീ എന്ന പേരില്‍ നുള്ളിപ്പാടിയില്‍ നടത്തിയ സംഗീത പരിപാടിയിലേയ്ക്ക് ഒഴുകി എത്തിയത് ആയിരങ്ങള്‍. മൂവായിരം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിക്കാണ് പൊലീസ് അനുമതി നല്‍കിയിരുന്നതെന്നു അധികൃതര്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെയും സംഘാടകരുടെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ താരം ഹനാന്‍ഷായുടെ പാട്ടു കേള്‍ക്കാന്‍ ആയിരങ്ങള്‍ എത്തിയത്. ഓഡിറ്റോറിയത്തിലേയ്ക്ക് കടക്കാന്‍ കഴിയാതെ നൂറുകണക്കിനു പേര്‍ ദേശീയപാതയുടെ സര്‍വ്വീസ് റോഡില്‍ തടിച്ചു കൂടി, ഇവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയത്തിലേയ്ക്ക് കടക്കാന്‍ കഴിയാതെ പുറത്തു നിന്നവര്‍ …

കാസര്‍കോട് സ്വദേശിയെ കോഴിക്കോട്ട് തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: കാസര്‍കോട് സ്വദേശിയെ കോഴിക്കോട്ട് തട്ടിക്കൊണ്ടുപോയി. യൂനുസ് എന്നയാളെയാണ് ചേവായൂരില്‍ വച്ച് തട്ടികൊണ്ടുപോയത്. സംഭവത്തില്‍ നാലുപേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തട്ടികൊണ്ടുപോകലിനു ഇടയാക്കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തുവരുന്നു.

കോട്ടയത്ത് പാതിരാത്രിയില്‍ യുവാവിനെ കുത്തിക്കൊന്നു; മുന്‍ നഗരസഭാ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

കോട്ടയം: കോട്ടയം മാണിക്കുന്നത്ത് പാതിരാത്രിയില്‍ യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി, മാങ്ങാനം സ്വദേശിയായ ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. രണ്ടു ലഹരി കേസുകളില്‍ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ നാലു ലഹരി കേസുകളില്‍ പ്രതിയായ അഭിജിത്ത് അയാളുടെ പിതാവും മുന്‍നഗരസഭാംഗവുമായ അനില്‍ കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് പണയപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ആദര്‍ശ് പ്രതികളുടെ വീട്ടില്‍ എത്തിയത്. വിഷയം സംസാരിക്കുന്നതിനിടയില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും അച്ഛനും മകനും …

അബദ്ധത്തില്‍ പ്രാര്‍ത്ഥനാ മുറിയുടെ ഡോര്‍ ലോക്കായി; ഒരു മണിക്കൂര്‍ മുറിയില്‍ കുടുങ്ങിയ മൂന്നു വയസുകാരനു രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: അബദ്ധവശാല്‍ പ്രാര്‍ത്ഥനാ മുറിയുടെ ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് മൂന്നു വയസുകാരന്‍ ഒരു മണിക്കൂറോളം അകത്തു കുടുങ്ങി. ചെര്‍ക്കളയിലെ നൗഫലിന്റെ മകന്‍ ആണ് ഗ്ലാസ് ഡോര്‍ ഘടിപ്പിച്ച പ്രാര്‍ത്ഥനാ മുറിയില്‍ കുടുങ്ങിയത്. ഞായറാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. മാതാപിതാക്കള്‍ ചേര്‍ന്ന് ഏറെ നേരം വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തില്‍ സേനയെത്തി. റെസീപ്രോക്കേറ്റിംഗ് വാള്‍ ഉപയോഗിച്ച് 20 …

നെല്ലിക്കുന്നു സുബ്രഹ്‌മണ്യക്ഷേത്രം ഷഷ്ഠി മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം

കാസര്‍കോട്: നെല്ലിക്കുന്ന് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം ഷഷ്ഠി മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആരംഭിച്ചു. പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിനു തുടക്കം കുറിച്ചത്. വൈദിക- ആധ്യാത്മിക പരിപാടികളും ഭജന, ലളിത സഹസ്രാര്‍ച്ചന നൃത്തപരിപാടി എന്നിവയുമുണ്ടാവും. സന്ധ്യക്കു ശ്രീനാരായണ മഹിളാസമാജം തിരുമുല്‍ക്കാഴ്ച്ച സമര്‍പ്പിക്കും. 25നു വൈദിക- ആധ്യാത്മിക പരിപാടികള്‍ക്കു പുറമെ ഉച്ചക്ക് അന്നദാനവും സുബ്രഹ്‌മണ്യ യുവജന സംഘം ബീരന്ത്‌വയല്‍ സുനാമി ഫ്‌ളാറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുമുല്‍ക്കാഴ്ച്ചാ സമര്‍പ്പണവും ഉണ്ടാവും. വിവിധ കലാപരിപാടികളുമുണ്ടാവും. സമാപന ദിവസമായ ബുധനാഴ്ച …

നേരോ? എന്താണത്?

നാരായണന്‍ പേരിയ ‘കേച്ച് ദ ബിഗ് ഫിഷ്’ -വലിയ മീനുകളെ പിടിക്കുക- പരല്‍ മീനുകളെ മാത്രം പിടിച്ചാല്‍പ്പോരാ എന്ന്.മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഉപദേശമോ, നിര്‍ദ്ദേശമോ അല്ല ഇത്; അപ്രകാരം തോന്നുമെങ്കിലും, ഒരു ആലങ്കാരിക പ്രയോഗമാണ്. സി ബി ഐ ഓഫീസര്‍മാരുടെയും ആന്റികറപ്ഷന്‍ ബ്യൂറോ ഓഫീസര്‍മാരുടെയും യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസംഗിച്ചത്. (ഇന്ത്യന്‍ എക്‌സ്പ്രസ്- 27-08-2009) ഇപ്പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍ മീന്‍ പിടിത്തക്കാരല്ലല്ലോ. ആ സ്ഥിതിക്ക് മറ്റെന്തിനേയോ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മനസ്സിലാക്കാം.ഇന്ത്യയില്‍ പരക്കെ ഒരു തോന്നലുണ്ട്. ചെറിയവര്‍ക്കെതിരായ കേസുകള്‍ വേഗം …

ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്താൻ ശ്രമിച്ച സംഘാടകരായ അഞ്ചുപേർക്കെതിരെ കേസ്

കാസർകോട്: പുതിയ ബസ് സ്റ്റാൻഡിനു സമീപം നടന്ന ഹനാൻ ഷായുടെ പരിപാടിക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും ആളുകൾ കുഴഞ്ഞുവീണ സംഭവത്തിൽ സംഘാടകക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്താൻ ശ്രമിച്ചതിന് സംഘാടകരായ അഞ്ചുവർക്കെതിരെയും കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെയും പൊലീസ് കേസെടുത്തത്. 3000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കാണ് പൊലീസ് അനുമതി നൽകിയത്. എന്നാൽ അതിന്റെ നാലിരട്ടി ആളുകൾ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. മനുഷ്യ ജീവനും പൊതുജന സുരക്ഷയ്ക്ക് അപകടം വരുത്തുന്ന വിധം പ്രവർത്തിച്ചതിനുമാണ് പൊലീസ് …

നാലു മണിക്കൂറിലേറെ നീണ്ട ശ്രമം, കൊടവലത്തെ കുളത്തിൽ വീണ പുലിയെ വനം വകുപ്പിന്റെ കൂട്ടിലാക്കി, വിശദമായ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് വിടും

കാസർകോട്: പുല്ലൂർ കൊടവലത്തെ വീട്ടുപറമ്പിലെ കുളത്തിൽ വീണ പുലിയെ വനം വകുപ്പ് കൂട്ടിലാക്കി. പുലിയെ വനം വകുപ്പിന്റെ വാഹനത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡി എഫ് ഓ ജോസ് മാത്യു അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് കൊടവലം നീരാളംകയ്യിലെ മധുവിന്റെ വീട്ടുപറമ്പിലെ കുളത്തിൽ പുലിയെ വീണ നിലയിൽ കണ്ടെത്തിയത്. കുളത്തിൽ എന്തോ ശബ്ദം കേട്ട് അന്വേഷിക്കാൻ എത്തിയ മാതാവ് ഉച്ചിരമ്മയാണ് പുലിയെ ആദ്യമായി കണ്ടത്. …

കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി പിടിയിൽ

കൊല്ലം: കൊല്ലം ജില്ലയിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത വരികയാണ്. ഞായറാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് സംഭവം. കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.