കാസര്‍കോട്: ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുംബൈയിലെ ഹോട്ടല്‍ വ്യാപാരിയുമായിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് മൊയ്തീന്‍ ഹിന്ദുസ്ഥാന്‍ (75) അന്തരിച്ചു. ഉപ്പള, ബപ്പായിത്തൊട്ടി സ്വദേശിയാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ദീനാര്‍ നഗര്‍ മൊയ്തീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. ബോംബെ കേരള മുസ്ലിം ജമാഇത്ത് മുന്‍ കൗണ്‍സില്‍ മെമ്പറും മുംബൈയിലെ ഹിന്ദുസ്ഥാന്‍ റസ്റ്റോറന്റ് പാര്‍ട്ണറുമായിരുന്നു.
ഭാര്യ: ആസ്യമ്മ. മക്കള്‍: നൂര്‍ജഹാന്‍, ഫൈറൂസ്, യാസിര്‍. മരുമക്കള്‍: ഖലീല്‍ കല്ലട്ര, സഹോദരങ്ങള്‍: സിദ്ദിഖ്, ബീഫാത്തിമ, ആയിഷ.






