കോട്ടയം: കോട്ടയം മാണിക്കുന്നത്ത് പാതിരാത്രിയില്‍ യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി, മാങ്ങാനം സ്വദേശിയായ ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. രണ്ടു ലഹരി കേസുകളില്‍ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ നാലു ലഹരി കേസുകളില്‍ പ്രതിയായ അഭിജിത്ത് അയാളുടെ പിതാവും മുന്‍നഗരസഭാംഗവുമായ അനില്‍ കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് പണയപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ആദര്‍ശ് പ്രതികളുടെ വീട്ടില്‍ എത്തിയത്. വിഷയം സംസാരിക്കുന്നതിനിടയില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും അച്ഛനും മകനും ചേര്‍ന്ന് ആദര്‍ശിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.







