സി പി എം പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: സി പി എം പ്രവര്‍ത്തകനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. മരുതംകോട് വാര്‍ഡില്‍ താല്‍ക്കാലികമായി കെട്ടിയ തെരഞ്ഞെടുപ്പ് ഓഫീസിനകത്തു ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. രാവിലെ 6.30ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ശിവന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ശിവനെ രാവിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു സമീപത്ത് പലരും കണ്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കണ്ണൂർ ചെറുതാഴത്ത് വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ കടത്താൻ ശ്രമിച്ച പത്തായിരത്തോളം ലിറ്റർ സ്പിരിറ്റ് പിടികൂടി

കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന പത്തായിരം ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് വന്ന ലോറിയെ പൊലീസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോൾ ലോറി മുഴുവൻ സ്പിരിറ്റ് നിറച്ചിരിക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സ്പിരിറ്റും ലോറിയും ഔദ്യോഗിക കസ്റ്റഡിയിൽ എടുത്തു.ലോറി ഓടിച്ച ഡ്രൈവറെ പൊലീസ് …

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കും, മൊഴി എടുക്കാന്‍ സമയം തേടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന്റെ മൊഴി എടുക്കാനൊരുങ്ങി എസ്ഐടി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളെപ്പറ്റി ജയറാമിന്റെ മൊഴിയെടുക്കാന്‍ എസ്ഐടി സമയം തേടും. സ്വര്‍ണപ്പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വയ്ക്കുകയും ചെയ്തിരുന്നു. ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. 2019ല്‍ ചെന്നൈയില്‍ …

കാസർകോട് നിന്ന് കൊല്ലത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ ഡോക്ടറുടെ പണവും സ്വർണവും അടങ്ങിയ ബാഗ് കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ

പാലക്കാട്: ട്രെയിൻ യാത്രക്കാരിയായ ഡോക്ടറുടെ സ്വർണ്ണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും അടങ്ങിയ വാനിറ്റി ബാഗ് കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതികളെ സ്വർണ്ണം വിറ്റ് പണമാക്കാൻ സഹായച്ചയാളെ ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി. മലപ്പുറം വയലത്തൂർ ചെറിയ മുണ്ടം മച്ചിഞ്ചേരിയിൽ വീട്ടിൽ മുഹമ്മദ് ഷെഫീക്കാണ് (32) അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ മാസം 13ന് പുലർച്ചെ കാസർകോട് നിന്നും കൊല്ലത്തേക്ക് മംഗള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം പറവൂർ സ്വദേശിനിയായ ഡോക്ടർ ഷീബയുടെ രണ്ടേക്കാൽ ലക്ഷം രൂപ വിലവരുന്ന …

കരിന്തളത്തെ സിപിഎം നേതാവ് വി സുധാകരൻ അന്തരിച്ചു

കാസർകോട്: സി പി എം കരിന്തളം വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി പുതുക്കുന്നിലെ വി.സുധാകരൻ (75 ) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കാഞ്ഞങ്ങാടെ ജില്ലാ ശുപത്രിയിൽ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മരണം. കിനാനൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്, കർഷക സംഘം ജില്ലാക്കമ്മറ്റിയംഗം നീലേശ്വരം ഏരിയാ പ്രസിഡണ്ട്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ, കിനാനൂർ – കരിന്തളം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ, കാട്ടിപ്പൊയിൽ എ യു പി സ്ക്കൂൾ പിടി എ …

ഉദിനൂരിൽ വെൽഡിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കാസർകോട്: അലുമിനിയം ഫേബ്രിക്കേഷൻ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചു. ബങ്കളം വൈരജൻ ക്ഷേത്രത്തിനു സമീപം വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന നർക്കിലക്കാട് സ്വദേശി രാജേഷ് (45 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലര മണിയോടെ ഉദിനൂർ തെക്കു പുറത്തെ വീട്ടിന്റെ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. വൈദ്യുത വയറിൽ നിന്നാണ് ഷോക്കേറ്റത്.ഏണിയിൽ നിന്നും തെറിച്ച് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി തൃക്കരിപ്പൂരിലെ ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിയാരം …