കാസര്‍കോട്: ദേളി, കൂവത്തൊട്ടി, ഉലൂജിയിലെ യൂസഫിന്റെ ഭാര്യ ഷെരീഫ (55)യെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ആറരമണിയോടെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മക്കള്‍: അസര്‍, സുഹൈല്‍. മരുമക്കള്‍: ജംസീറ, സാഹിറ. സഹോദരങ്ങള്‍: ബീഫാത്തിമ, അഷ്‌റഫ്, അസ്ലം, ഷാഫി, അബ്ദുള്ള, യൂസഫ്, ഹാജിറ.






