കണ്ണൂര്‍: കാടുവെട്ടിതെളിക്കുകയായിരുന്ന വീട്ടമ്മ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു. കൂത്തുപറമ്പ്, മൂന്നാംപീടികയിലെ സരോജിനി (71)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കാടുവെട്ടിത്തെളിക്കുന്ന ജോലിക്കിടയിലാണ് ദാരുണമായ സംഭവം. പമ്പ് ഹൗസിലേയ്ക്കുള്ള ലൈനാണ് പൊട്ടിവീണത്. ഇക്കാര്യം സരോജിനി അറിഞ്ഞിരുന്നില്ല. ഇതാണ് ദുരന്തത്തിനു ഇടയാക്കിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.







