പാലക്കാട്: സി പി എം പ്രവര്‍ത്തകനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. മരുതംകോട് വാര്‍ഡില്‍ താല്‍ക്കാലികമായി കെട്ടിയ തെരഞ്ഞെടുപ്പ് ഓഫീസിനകത്തു ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. രാവിലെ 6.30ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ശിവന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ശിവനെ രാവിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു സമീപത്ത് പലരും കണ്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.







