കാസര്‍കോട്: നീര്‍ച്ചാല്‍ താഴെ ബസാറിലെ ലക്ഷ്മി സ്‌റ്റോര്‍സ് ഉടമ ബി അരുണ്‍കുമാര്‍ (47) കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ച രാത്രി ബുരുടടുക്കയിലെ വീട്ടില്‍ കുഴഞ്ഞു വീണ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ഐത്തപ്പ നായിക്-സവിത ദമ്പതികളുടെ മകനാണ്. ഭാര്യ: രാജേശ്വരി. മക്കള്‍: അമൃത്, അശ്വിനി. സഹോദരങ്ങള്‍: ജഗദീഷ്, ദാമോദര.







