കാസര്‍കോട്: പനയാല്‍ സഹകരണ ബാങ്ക് ജീവനക്കാരനെ വീട്ടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാലിലെ ടി രാജേന്ദ്രന്‍ (56)ആണ് ജീവനൊടുക്കിയത്. സി പി എം ബ്രാഞ്ചംഗമാണ്. അഞ്ചുമാസം കഴിഞ്ഞാല്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കാനിരിക്കെയാണ് രാജേന്ദ്രനെ വെള്ളിയാഴ്ച രാവിലെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാത്രി വരെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് മടങ്ങിയതായിരുന്നു രാജേന്ദ്രന്‍. എന്തിനാണു ജീവനൊടുക്കിയതെന്നു അറിയാതെ സങ്കടത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ഭാര്യ: ശോഭ. മക്കള്‍: അഭിരാജ് (ഷിപ്പിംഗ് ട്രെയിനി ചെന്നൈ), സുരഭി, അനുശ്രീ.







