ഇടുക്കി: നാല് വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. ഇടുക്കി പണിക്കന്‍കുടി പറുസിറ്റിയിലാണ് സംഭവം. പെരുമ്പള്ളികുന്നേല്‍ രഞ്ജിനി (30), മകന്‍ ആദിത്യന്‍ (4) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകന്‍ ആദിത്യനെ ജനല്‍ക്കമ്പിയില്‍ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ജീവനൊടുക്കുകയാണെന്ന് രഞ്ജിനി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് വിവരം. ഭര്‍ത്താവ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.രഞ്ജിനിയുടെ മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവൽ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജൻ അരമന, വെള്ളത്തൂവൽ എസ്.എച്ച്.ഒ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.







