ഓമന ജോൺ കോശി ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :ഓമന ജോൺ കോശി (68), ടെക്സസിലെ മക്കിന്നിയിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ ജോൺ മാത്യു ചേലനിലക്കുന്നതിൽ – ഏലിയാമ്മ ജോൺ ദമ്പതികളുടെ മകളാണ് . 1995-ൽ കുടുംബത്തോടൊപ്പം കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയ ഓമന, ജോർജ് ബ്രൗൺ കോളേജിൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയശേഷം നിരവധി പ്രമുഖ ആശുപത്രികളിൽജോലി ചെയ്തു.2005-ൽ ഡാലസിലെത്തിയ ശേഷം 11 വർഷമായി മക്കിന്നിയിലാണ് താമസം. ഭർത്താവ്: ജോൺ സി. കോശി,മക്കൾ : ബെൻ കോശി, ബെർണീസ് കോശി .സംസ്കാര ശുശ്രൂഷ: 22 നു …

മൊഗ്രാലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം; നാലുപേരെ സ്‌കൂളില്‍ നിന്നു പുറത്താക്കി

കാസര്‍കോട്: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. പ്രിസിപ്പാള്‍ നല്‍കിയ പരാതി പ്രകാരം നാലു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. തുടര്‍നടപടികളുടെ ഭാഗമായി എസ് ബി ആര്‍ (സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട്) സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ ആക്രമത്തിനു ഇരയായത്. മര്‍ദ്ദനമേറ്റവര്‍ വിവരം പ്രിന്‍സിപ്പാളിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.മര്‍ദ്ദനം നടത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു …

ഡാലസ് വാൾമാർട്ടിന് പുറത്ത് വെടിവയ്പ്പ്; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പി പി ചെറിയാൻ ഡാലസ്: ഫോറസ്റ്റ് ലെയ്‌നിലെ വാൾമാർട്ട് സ്റ്റോറിന്റെ പാർക്കിംഗ് ഏരിയയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിചു. രണ്ട് പേർക്ക് പരിക്കേറ്റു . സംഭവം പ്രദേശവാസികളെ ഞെട്ടിച്ചു .രണ്ട് മുതിർന്ന സ്ത്രീകൾക്ക് വെടിയേൽക്കുകയും അവരെ ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ നിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വെടിവയ്പ്പുമായി ബന്ധമുള്ളയാളെന്ന് സംശയിക്കുന്ന മൂന്നാമതൊരാൾ സംഭവസ്ഥലത്തെ ഒരു വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇയാളുടെ വാഹനത്തിൽ നിരവധി ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.മരിച്ച വ്യക്തിക്ക് …

ബുര്‍ഖയിട്ട് വസ്ത്രാലയത്തില്‍ കയറി ഭര്‍ത്താവിന്റെ കഴുത്തില്‍ കുത്തിയ ഭാര്യ അറസ്റ്റില്‍

തലപ്പാടി: ദാമ്പത്യ പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ബുര്‍ഖയിട്ട് ഭര്‍ത്താവിന്റെ വസ്ത്രായത്തിലെത്തി അയാളെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. ബി സി റോഡിലെ ജ്യോതി സോമയാജി (30)യെ ആണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ബി സി റോഡിലെ സോമയാജി ടെക്‌സ്‌റ്റൈല്‍സ് ഉടമ കൃഷ്ണകുമാര്‍ (38) ആണ് വധശ്രമത്തിനു ഇരയായത്. കൃഷ്ണകുമാറും ഭാര്യ ജ്യോതിയും കുറച്ചു കാലമായി ദാമ്പത്യ പ്രശ്‌നത്തിലായതിനാല്‍ വേര്‍പിരിഞ്ഞാണ് താമസം. ഇതു സംബന്ധിച്ച് …

‘ഫാഷനുകളെക്കുറിച്ചുള്ള ഒരച്ഛന്റെ ചിന്തകള്‍’

സി.വി. സാമുവല്‍, ഡിട്രോയിറ്റ്, മിഷിഗണ്‍ ശാന്തമായ ഒരു നവംബര്‍ പ്രഭാതത്തില്‍ എന്റെ മകന്‍ ഷിബു എന്നോട് ചോദിച്ചു: ‘നിങ്ങള്‍ വളര്‍ന്നപ്പോള്‍ ഏറ്റെടുത്തിരുന്ന ഫാഷനുകള്‍ ഏതൊക്കെയാണ്?’ അതൊരു ലളിതമായ ചോദ്യമായിരുന്നെങ്കിലും എന്നില്‍ അത് ആഴത്തിലുള്ള ചിന്തയ്ക്ക് തിരികൊളുത്തി. ‘ഫാഷന്‍’ എന്ന ആ ചെറിയ വാക്ക് നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നതാണ്, എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് നമ്മള്‍ വിരളമായി മാത്രമേ ചിന്തിക്കാറുള്ളൂ.ഓക്‌സ്‌ഫോര്‍ഡ് ലാംഗ്വേജ് നിഘണ്ടു പ്രകാരം, ഒരു ഫാഷന്‍ (ളമറ) എന്നാല്‍ ഒരു കാര്യത്തോടുള്ള താല്‍ക്കാലികവും പലപ്പോഴും തീവ്രവുമായ ഒരാവേശം, …

ബി ജെ പി പ്രവര്‍ത്തകന്‍ സുഖാനന്ദ ഷെട്ടി കൊലക്കേസ്; മുഖ്യപ്രതിയെ കാസര്‍കോട്ടേക്ക് രക്ഷപ്പെടുത്തിയ ശേഷം ഗള്‍ഫിലേയ്ക്ക് കടന്ന യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മംഗ്‌ളൂരു സുരത്ക്കല്ലിലെ ബി ജെ പി പ്രവര്‍ത്തകന്‍ സുഖാനന്ദ ഷെട്ടി (32)യെ വെട്ടികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍. മംഗ്‌ളൂരു, ബജ്‌പെ, കിന്നിപ്പദവിലെ അഡ്ഡൂര്‍ അബ്ദുല്‍ സലാമിനെയാണ് ബജ്‌പെ പൊലീസ് അറസ്റ്റു ചെയ്തത്.2006ല്‍ ആണ് സുഖാനന്ദ ഷെട്ടി കൊല്ലപ്പെട്ടത്.കേസിലെ മുഖ്യപ്രതി കബീര്‍ എന്നയാളെ രക്ഷപ്പെടുത്തിയെന്നതിനാണ് അബ്ദുല്‍ സലാം, സഹോദരന്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നത്. മുഖ്യപ്രതി കബീറിനു അബ്ദുല്‍സലാം സ്വന്തം വീട്ടില്‍ രണ്ടു ദിവസത്തേയ്ക്ക് ഒളിത്താവളം ഒരുക്കിക്കൊടുക്കുകയും പിന്നീട് വാഹനത്തില്‍ …

കുമ്പളയിൽ ലോഡ്ജ് മുറിയിൽ ഇരുന്ന് ലഹരി ഉപയോഗം; 2.772 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കാസർകോട്: കുമ്പളയിലെ ലോഡ്ജ് മുറിയിലിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന മൂന്നു യുവാക്കൾ അറസ്റ്റിലായി. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം ഭ ട്ടൂഞ്ഞി ഹൗസിൽ സി കെ കേതൻ, കുണ്ടംകരയടുക്കം ദേശം ജി ഡബ്ല്യു എൽപി സ്കൂളിന് സമീപം നിസാർ മനസ്സിലിലെ അബ്ദുൽ നിസാർ, കർണാടക പുത്തൂർ ഗാളിമുഖ ഹൗസിലെ ബ്രിജേഷ് എന്നിവരെയാണ് കുമ്പള എക്സൈസ് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 10 മണിയോടെ കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും സി എച്ച് …

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 830 നാമനിര്‍ദേശ പത്രികകൾ

കാസർകോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 830 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ അഞ്ച് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിനും ഉപ …

ഗൂഗിൾ മാപ്പ് നോക്കി വണ്ടി വിട്ടു, നേരെ കനാലിലേക്ക്; കടവന്ത്രയിൽ കൈവരിയില്ലാത്ത കനാലിലേക്ക് കാര്‍ മറിഞ്ഞു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: കടവന്ത്രയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ കനാലിൽ വീണു. മട്ടാഞ്ചേരി സ്വദേശിയുടെ കാറാണ് പൊന്നേത്ത് കനാലിൽ വീണത്. ബുധനാഴ്ച രാത്രി 8:45ഓടെയാണ് അപകടം. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കനാലിന് കുറുകെയുള്ള പാലത്തിലൂടെ പോകാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ റോഡിന്റെ വശങ്ങളും വ്യക്തമായിരുന്നില്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഡ്രൈവറെ കരയിലേക്ക് പിടിച്ചു കയറ്റിയത്. ക്രെയിൻ ഉപയോഗിച്ച് കാർ കനാലിൽ നിന്നുയർത്തി.

മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ

മഞ്ചേരി: പതിനൊന്നു വയസ്സുകാരിയായ മകളെ ബലാൽസംഗം ചെയ്ത പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയെയാണ് ജഡ്ജ് എ.എം.അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പിലും നാൽപതു വര്‍ഷം വീതമാണ് കഠിന തടവ്. രണ്ടു ലക്ഷം വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്നു മാസം വീതം …

മന്ത്രിയും സംസ്ഥാന നേതാക്കളും ഇടപെട്ടു; എൻ. സി. പി – എസ് മഞ്ചേശ്വരം സീറ്റിൽ മത്സരിക്കും, ഖദീജ മൊഗ്രാൽ സ്ഥാനാർത്ഥി

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നിഷേധിച്ചതിനെ തുടർന്ന് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിന്ന് വിട്ടുനിന്ന മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ എൻ.സി.പി.എസിനെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കൾ ചർച്ച നടത്തി. ഇതേ തുടർന്ന് എൽ. ഡി. എഫ് അനുവദിച്ച മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ എൻ. സി. പി. എസ് മത്സരിക്കാൻ ധാരണയായി. നാഷണലിസ്റ്റ് മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാൽ സ്ഥാനാർഥിയാകും. ഇപ്പോൾ ഉണ്ടായ കുറവ് പരിഹരിക്കാൻ തിരഞ്ഞെടുപ്പിന് ശേഷം ഭാവിയിൽ ഉണ്ടാകുന്ന അധികാര സ്ഥാനങ്ങളിൽ അർഹമായ …