കാസര്‍കോട്: കല്ലുകെട്ടു തൊഴിലാളിയും ആധ്യാത്മിക പ്രവര്‍ത്തകനുമായ ബദിയഡുക്ക പെര്‍ഡാലയിലെ ജഗദീശ് സാല്യാന്‍ (42) ഹൃദയാഘാതത്തെത്തുടര്‍ന്നു അന്തരിച്ചു.
ഇന്നലെ വൈകിട്ട് പെര്‍ഡാല ശ്രീ ഉദനേശ്വര ക്ഷേത്രത്തിനടുത്തെ വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു ഹൃദയാഘാതമെന്നു പറയുന്നു. ഉദനേശ്വരക്ഷേത്ര നവീകരണ സമിതി വൈസ് പ്രസിഡന്റാണ്. ക്ഷേത്ര സമിതി പ്രവര്‍ത്തകനുമായിരുന്നു. സി പി എം പ്രവര്‍ത്തകനുമാണ്. പിതാവ്: പരേതനായ കൃഷ്ണ. മാതാവ്: സുന്ദരി. സഹോദരങ്ങള്‍: യോഗീഷ്, രവികുമാര്‍, ചന്ദ്രകല.






