പയ്യന്നൂര്‍: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. മാട്ടൂല്‍ മൗസാബാദിലെ ഫൈസലിന്റെ മകന്‍ ഫയാസ് (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാട്ടൂല്‍ സെന്‍ട്രല്‍ ആറുതെങ്ങിലെ റാസിഖിന്(17) പരിക്കേറ്റു. എട്ടിക്കുളം കക്കംപ്പാറ-ചിറ്റടി റോഡിലെ ഇറക്കത്തില്‍ ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരെയും ഉടന്‍ പാപ്പിനിശേരി എം.എം.ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസിനെ രക്ഷിക്കാനായില്ല. പിലാത്തറ കോഓപ്പറേറ്റിവ് കോളേജിലെ വിദ്യാര്‍ഥിയാണ് ഫയാസ്.








