കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടക്കാട്ട് വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഓലാട്ടെ ജാനകി (75)യെ ആണ് ചൊവ്വാഴ്ച വൈകുന്നേരം പഴയ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ നിന്നു തട്ടിൻ മുകളിലേയ്ക്ക് കയറുന്നതിനായി കെട്ടിയ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. ചീമേനി പൊലീസ് കേസെടുത്തു.






