വഴി തെറ്റി വീടുമാറിക്കയറിയ ക്ലീനിങ് ജീവനക്കാരിയെ വെടിവെച്ച് കൊന്ന കേസ്; വീട്ടുടമക്കെതിരെ നരഹത്യാക്കുറ്റം

പി പി ചെറിയാൻ

ലെബനൻ (ഇൻഡ്യാന):വഴി തെറ്റി മറ്റൊരു വീട്ടിലെത്തിയ ക്ലീനിങ് തൊഴിലാളിയായ മരിയ ഫ്ലോറിൻഡ റിയോസ് പെരസ് ഡി വെലാസ്ക്വസിനെ (32) വെടിവെച്ചു കൊന്ന സംഭവത്തിൽ, വീട്ടുടമയായ കട്ട് ആൻഡേഴ്സനെതിരെ (62) നരഹത്യ കുറ്റം ചുമത്തി.

നവംബർ 5-ന് രാവിലെയാണ് സംഭവം. മറ്റൊരിടത്തേക്ക് പോകേണ്ട ക്ലീനിങ് സംഘം അബദ്ധത്തിൽ ആൻഡേഴ്സന്റെ വീട്ടുവാതിൽക്കൽ എത്തുകയായിരുന്നു.

വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് ഒരു മിനിറ്റിനുള്ളിൽ ആൻഡേഴ്സൺ മുന്നറിയിപ്പില്ലാതെ വാതിലിലൂടെ വെടിയുതിർക്കുകയായിരുന്നു.വെടിയേറ്റ് ക്ലീനിങ് തൊഴിലാളി മരിച്ചു.

മരണകാരണമായ ഈ സംഭവം, സ്വയരക്ഷയ്ക്കായി മാരകശക്തി ഉപയോഗിക്കാൻ അനുമതി നൽകുന്ന ‘സ്റ്റാൻഡ്-യുവർ-ഗ്രൗണ്ട്’ നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതിനെക്കുറിച്ചുള്ള നിയമപരമായ വിലയിരുത്തലിനും വഴിവച്ചിട്ടുണ്ട്..

കുറ്റം തെളിഞ്ഞാൽ 10 മുതൽ 30 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിച്ചേക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page