ഉദുമ: കളനാട് അരമങ്ങാനം, മൂവാരിത്തൊട്ടി ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനയും വെള്ളാട്ടവും നവംബർ 26, 27 തീയ്യതികളിൽ നടക്കും. 26 ന് വൈകുന്നേരം 4 ന് മലയിറക്കൽ, 6.30 ന് ദീപാരാധനയോടെ ഊട്ടും വെള്ളാട്ടവും . രാത്രി 10 ന് സന്ധ്യാവേല.തുടർന്ന് കളിക്കപ്പാട്ട്, മുവാരിത്തൊട്ടി തറവാട്ടിൽ നിന്നു കലശം എഴുന്നള്ളത്ത് . 27 ന് പുലർച്ചെ 5 ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. ഉച്ചയ്ക്ക് 12.30 ന് അന്നദാനം. വൈകുന്നേരം 3ന് മലകയറ്റൽ .






