കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി വിട വാങ്ങി. മിയാപ്പദവ് വിദ്യാ വര്‍ധക സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫാസില്‍ സലീം (11) ആണ് മരിച്ചത്. അബ്ദുല്‍ സലിം-ഫൗസിയ ദമ്പതികളുടെ മകനാണ്. മൂന്നു സഹോദരങ്ങളുണ്ട്.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 10 ദിവസം മുമ്പാണ് ഫാസിലിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി.







