കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്തില്‍ സീറ്റ് നല്‍കാത്തതിനെ ചൊല്ലി മുസ്ലീം ലീഗ് കടുത്ത നിലപാടിലേയ്ക്ക്. ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗം കോണ്‍ഗ്രസ് നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ് നിലപാടില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ യോഗം തീരുമാനിച്ചതായി പഞ്ചായത്ത് ലീഗ് സെക്രട്ടറി ലത്തീഫ് അറിയിച്ചു.
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ 127 സീറ്റുകളിലേയ്ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുസ്ലീംലീഗ് പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയത്. നാലാംവാര്‍ഡായ ഒറ്റമാവുങ്കാലോ, ഏഴാം വാര്‍ഡായ പാലാറോ നല്‍കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിരുന്നത്. ഇതിനു കഴിയുന്നില്ലെങ്കില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ പടുപ്പ് വാര്‍ഡ് ലഭിക്കണമെന്നുമായിരുന്നു ലീഗിന്റെ ആവശ്യം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിനും യു ഡി എഫിനും കത്ത് നല്‍കിയിരുന്നതായി ലത്തീഫ് പറഞ്ഞു. മുസ്ലീംലീഗിന് വിജയിക്കാന്‍ കഴിയില്ലെങ്കിലും തോല്‍പ്പിക്കാന്‍ കഴിയുമെന്നു ബോധ്യപ്പെടുത്താനുള്ള ശേഷിയുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






