‘ഞാനിപ്പോള്‍ സിംഗിള്‍’; മീര വാസുദേവ് വിവാഹമോചിതയായി; നടി വിവാഹമോചിതയാകുന്നത് മൂന്നാം തവണ

കൊച്ചി: മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചിതയായ നടിയാണ് മീരാ വാസുദേവന്‍. നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് 43 കാരിയായ മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. തന്റെ ഒരു സെല്‍ഫി ചിത്രവും മീര പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. ഇത് മൂന്നാം തവണയാണ് മീരാ വാസുദേവ് വിവാഹമോചിതയാകുന്നത്. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.
വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്. 2005-ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചുവര്‍ഷത്തിനുശേഷം 2010-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2012-ല്‍ നടനും മോഡലുമായ ജോണ്‍ കൊക്കനെ മീര വിവാഹം ചെയ്തു. ഇവര്‍ക്ക് അരിഹ എന്ന മകനുണ്ട്. ജോണ്‍ കൊക്കനും മീരാ വാസുദേവും 2016-ലാണ് വിവാഹമോചിതരായത്. തുടര്‍ന്ന് വര്‍ഷങ്ങളോളം ഒറ്റയ്ക്ക് ജീവിച്ചശേഷമാണ് കഴിഞ്ഞവര്‍ഷം വിപിന്‍ പുതിയങ്കത്തെ വിവാഹം ചെയ്തത്. വിപിന്‍ ക്യാമറാമാനായ ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പാലക്കാട് സ്വദേശിയാണ് വിപിന്‍. 2024 ഏപ്രില്‍ 21-ന് കോയമ്പത്തൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് മിനിസ്‌ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page