കാസർകോട്: ബന്തിയോട് മുട്ടം ദേശീയപാതയിൽ രാത്രിയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഭർത്താവിനും കുഞ്ഞിനും ഗുരുതര പരിക്ക്. മച്ചമ്പാടി സ്വദേശിനി ഫാത്തിമത്ത് മിർസാനത്താ (28)ണ് മരിച്ചത്. മംഗളൂരിലെ ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്. ഞായറാഴ്ച രാത്രി 7. 45 ഓടെ മുട്ടം ദേശീയപാതയിൽ വച്ച് കാറും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നിരവധി പേർക്ക് പരിക്കേറ്റത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന മച്ചമ്പാടി സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മംഗളൂരുവിൽ അടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വിവരത്തെത്തുടർന്ന് കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.






