കാസർകോട്: കുമ്പള മാവിനകട്ട സ്വദേശിയും മുൻ പ്രവാസിയുമായ അബ്ദുൽ ഖാദർ എന്ന കായിഞ്ഞി ബത്തേരി(68) അന്തരിച്ചു. കെ എം സി സി, മുസ്ലിം ലീഗ് സജീവപ്രവർത്തകനുമായിരുന്നു.ബത്തേരിയിലെ പരേതനായ അബ്ദുള്ളയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: റുബീന, റൈഹാന, റുമൈസ, അബ്ദുൽ റഹീസ്. മരുമക്കൾ: നൗഷാദ്, അബ്ദുൽ റഹീം, നൗഷാദ്, ബാഷ്മ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ലക്കി, ഇബ്രാഹിം ബത്തേരി, ഫാത്തിമ, ഖദീജ. ഞായറാഴ്ച ഉച്ചയ്ക്ക് കുമ്പള ബദർ ജുമാ മസ്ജിദിൽ അങ്കണത്തിൽ ഖബറടക്കും.







