ഷാർജ : ഷാർജ ഇൻ്റർനാഷണൽ ബുക് ഫെയറിൽ കാഞ്ഞങ്ങാട്ട് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. നാലപ്പാടം പത്മനാഭന്റെ കുഞ്ഞിത്തെയ്യം ബാലസാഹിത്യ നോവലും നവീന വിജയൻറെ കൊട്ടവഞ്ചിയും കാക്കത്തുരുത്തും എന്നീ പുസ്തകങ്ങളാണ് പ്രകാശനംചെയ്തത്.കുഞ്ഞിത്തെയ്യം ബിന്ദു ഇടയില്ലം ഡോ. നമിത തെക്കണ്ടിയലിനു നൽകി പ്രകാശനം ചെയ്തു. നവീന വിജയൻ രചിച്ച കൊട്ടവഞ്ചിയും കാക്കത്തുരുത്തും എന്ന ബാലസാഹിത്യ നോവൽ ദൃശ്യ ഷൈൻ, എഴുത്തുകാരി ഗീതാമോഹന് നൽകി പ്രകാശനം ചെയ്തു. ഗംഗാധരൻ രാവണേശ്വരം, പി.കെ. ബാബു ,ദയൻ . നാലപ്പാടം പത്മനാഭൻ , നവീന വിജയൻ മറുമൊഴി പ്രസംഗിച്ചു.







