പയ്യന്നൂര്‍: പയ്യന്നൂര്‍, ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബി എല്‍ ഒ) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുകുടുക്കയിലെ അനീഷ് ജോര്‍ജ്ജിനെയാണ് ഞായറാഴ്ച ഉച്ചയോടെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഡിവൈ എസ് പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. സ്‌കൂള്‍ ജീവനക്കാരനാണ് അനീഷ് ജോര്‍ജ്ജ്.







