മംഗളൂരു: പനമ്പൂരില്‍ കൂട്ടവാഹനാപകടം. മൂന്നു യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ ദേശീയപാത 66-ല്‍ പനമ്പൂര്‍ സിഗ്‌നലിനു സമീപം ആണ് അപകടം നടന്നത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ അമതിവേഗതയെത്തിയ ടാങ്കര്‍ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുള്ള ഓട്ടോ മുന്നിലുള്ള കാറിലും മറ്റൊരുലോറിയിലും ഇടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു നോര്‍ത്ത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ ബിസി റോഡില്‍ ബ്രഹ്‌മശ്രീ നാരായണ ഗുരു സര്‍ക്കിളില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.







