കാസർകോട്: നീർച്ചാൽ , പുതുക്കോളിയിലെ പുളളി മുറി കേന്ദ്രത്തിൽ ബദിയഡുക്ക പൊലീസ് നടത്തിയ റെയ്ഡിൽ പത്തു പേർ പിടിയിൽ. മൊഗ്രാൽ, മധൂർ ഹൗസിലെ അബ്ദുൽ റഹ്മാൻ (60),അഡൂർ , മഞ്ഞംപാറയിലെ മുഹമ്മദ് ഹനീഫ (52), നെക്രാജെ, ചന്ദ്രം പാറയിലെ അനീഫ് ജോസഫ് (38), നീർച്ചാൽ,കക്കുഞ്ചയിലെ കെ. നവീൻ ( 40 ), കൊല്ലങ്കാനയിലെ ബാപ്റ്റിസ്റ്റ് മൊന്തേരോ (52), മാന്യ ,ദേവരക്കരയിലെ വിജയൻ ( 50 ), ബേള, ചുക്കിനടുക്കയിലെ മുഹമ്മദ് സുലൈമാൻ (58)തുടങ്ങിയവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. കളിക്കളത്തിൽ നിന്നു 14,970 രൂപയും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് പൊലീസ് റെയ്ഡ് നടത്തിയത്.







