കുറ്റിക്കോലില്‍ നൂറ് അഭിനേതാക്കളുടെ ഡാന്‍സ് ഡ്രാമ ‘ചിരിക്കുന്ന മനുഷ്യന്‍ ‘ 16ന് അരങ്ങിൽ

കാസര്‍കോട് : കാസര്‍കോട് ജില്ലയി ലെ ചലച്ചിത്ര പ്രവര്‍ ത്തകര്‍ ഉള്‍പ്പെടെ നൂറ്അഭിനേതാക്കളെ അണിനിരത്തി ഒരുക്കുന്ന ഡാന്‍സ് ഡ്രാമ നവംബര്‍16ന് ഞായറാഴ്ച വൈകിട്ട് 7ന് കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗ്രൗണ്ടില്‍ അരങ്ങേറുംജില്ലാപഞ്ചായത്തിന്റെ സഹകരണ ത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തി ക്കുന്ന കുട്ടികളുടെ കളിവീടായ സണ്‍ഡെ തിയറ്ററും നെരൂദ ഗ്രന്ഥാലയവും ചേര്‍ന്നാണ് കേരളത്തിലെ ഏറ്റവും വലിയ ഡാന്‍സ് ഡ്രാമ അരങ്ങിലെത്തിക്കു ന്നത്. 2004ല്‍ കുറ്റി ക്കോലില്‍ അരങ്ങേ റിയ പാത്സ് ഓഫ് ഇന്ത്യ എന്ന ഡാന്‍സ് ഡ്രാമയുടെ രണ്ടാം പതിപ്പാണ് ഇത്തവണ അരങ്ങേ റുന്നത്. വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ യുടെ ചിരിക്കുന്ന മനുഷ്യന്‍ എന്ന വിശ്രുത നോവ ലിന്റെ രംഗാവിഷ് കാരത്തില്‍ 35 കുട്ടികളും ജില്ലയിലെ 65 നാടക-സിനിമാ പ്രവര്‍ത്തകരുമാണ് വേഷമിടുന്നത്. ലോകത്തിന്റെ എക്കാലത്തെയും പ്രശ്‌നങ്ങളായ പട്ടിണി,യുദ്ധം, അരക്ഷിതാവസ്ഥ തുടങ്ങിയ മനുഷ്യ മനസ്സിന്റെ അതി സങ്കീര്‍ണ്ണമായ പ്രക്രിയകളിലൂടെ വിടരുന്ന രംഗ മുഹൂര്‍ത്തങ്ങളില്‍ കഥക്കനുഗുണമായി കോറിയോഗ്രാഫിയും വികസിക്കുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉള്‍പ്പെടെ വിവിധ കലാകാരന്മാര്‍ ഡാന്‍സ് ഡ്രാമ ആസ്വദിക്കാനെത്തും. സിനിമാ -നാടക സംവിധായ കന്‍ ഗോപി കുറ്റിക്കോലാണ് ചിരി ക്കുന്ന മനുഷ്യന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മണിപ്രസാദ് കൊളത്തൂര്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. ജി.സതീഷ് ബാബു ( ദീപ സംവിധാനം ),ദ.സുധാകരന്‍ കാടകം ,നിധീഷ് വാണിയംപാറ (ദീപ നിർവഹണം),സൗരവ് വാണിയംപാറ, കെ.വി.കുമാരന്‍, മണി കാവുങ്കാല്‍ (കലാസംവിധാനം ) രജിത ഞെരു (കോസ്റ്റ്യൂം ഡയറക്ടർ ) കലാമണ്ഡലം ശ്രുതി മാധവൻ (കോറിയോഗ്രാഫി) ഡോ:ശില്പ രാജന്‍ (അവതാരിക)സുനില്‍ പുലരിയാണ് (ഡോക്യുമെന്ററി സംവിധാനം ) എന്നിവരാണ് അണിയറ പ്രവർത്തകർ.
ജി.സുരേഷ്ബാബു കണ്‍വീനറും പി.വേണുഗോപാലന്‍ ചെയര്‍മാനുമായ വിപുലമായ സംഘാ ടകസമിതി ഡാന്‍സ് ഡ്രാമയുടെ വിജയ ത്തിനായി പ്രവര്‍ത്തിക്കുന്നു. പത്രസമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍മാരായ മണികണ്ഠന്‍ കാവുങ്കാല്‍, അഭി ലാഷ് പുലരി, സംവിധായകന്‍ ഗോപി കുറ്റിക്കോല്‍ ,ശ്രീജിത്ത് കുറ്റിക്കോല്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page