കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ചാ കേസില്‍ ജാമ്യത്തിലറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ അഞ്ചുവര്‍ഷത്തിനു ശേഷം പിടികൂടി ജയിലില്‍ അടച്ചു. കാസര്‍കോട്, അണങ്കൂര്‍ ചാല റോഡിലെ ഷെരീഫ് എന്ന മൂക്കന്‍ ഷെരീഫി (47)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തു.
2016 ഒക്ടോബര്‍ നാലിനുപുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സുമംഗലി ജ്വല്ലറി കവര്‍ച്ച നടന്നത്. ഷെരീഫിന്റെ സഹായത്തോടെ ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നു പേരാണ് ജ്വല്ലറിയില്‍ നിന്നു 450 ഗ്രാം സ്വര്‍ണ്ണവും നാലുകിലോ വെള്ളിയും കവര്‍ച്ച ചെയ്തത്. കേസിലെ മുഖ്യപ്രതി യാദിറാം രാംലാലിനെ ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ജാമ്യത്തില്‍ ഇറങ്ങിയ ഷെരീഫിനെ അറസ്റ്റു ചെയ്തത്.







