കാസർകോട് :
മുഖ്യമന്ത്രിയുടെ ഒക്കെചങ്ങാതിമാരായ എൻ.വാസു, വി.കെ.പ്രശാന്ത്, എ.പത്മകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശബരിമലയിൽ സ്വർണക്കൊള്ള കൊള്ള നടന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു.
ഭഗവാനെന്തിനാടോ പാറാവ് എന്ന് ചോദിച്ച ഇ കെ നയനാർക്ക് ഭഗവാന് പാറാവിന്റെ ആവശ്യം ഉണ്ടെന്ന് പിണറായി കാണിച്ചു കൊടുത്തുവെന്ന് മുരളീധരൻ പരിഹസിച്ചു.
ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പടി, ദ്വാരപാലകരുടെ സ്വര്‍ണപ്പാളികള്‍ എല്ലാം അമ്പലം വിഴുങ്ങികൾ പള്ള യിലാക്കി.
അന്താരാഷ്ട്ര വിഗ്രഹക്കടത്തുകാരുടെ മോഡലിലായിരുന്നു സന്നിധാനത്തെ കൊള്ളയെന്നു മുരളീധരൻ പറഞ്ഞു.
കാസർകോട്ടു ശബരിമല സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
ഹിന്ദു ക്ഷേത്രമായതിനാലാണ് ശബരിമല വിഴുങ്ങിയത്.
അയ്യപ്പന്റെ സ്വർണം കട്ടവരെ പിണറായി സംരക്ഷിച്ചാലും ഭഗവാന്‍ വെറുതെ വിടില്ലെന്ന് മുരളി ഓർമിപ്പിച്ചു.
ആചാരലംഘനത്തിന് എല്ലാ ഒത്താശയും ചെയ്ത സിപിഎം സർക്കാരിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നു മുരളീധരൻ പ്രത്യാശിച്ചു.







