കാസർകോട്: രാവണീശ്വരം, വാണിയംപാറയിലെ അശോകൻ മൂലക്കെ വീട് ( 52 ) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തി അശോകൻ യാത്രയായത്. ചങ്ങമ്പുഴ വാണിയംപാറയുടെ പ്രധാന കലാകാരനായിരുന്നു. നാടോടി നൃത്ത കലാകാരനായ അശോകൻ അടുത്തിടെ പുറത്തിറങ്ങിയ ‘പന്നി’ എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിരുന്നു.
അമ്പൂഞ്ഞി – നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു . മക്കൾ: അശ്വന്ത് ,അശ്വിൻ . സഹോദരങ്ങൾ: ഗോപാലൻ, ശശി, ശാന്ത, ജാനകി , മാധവി.







