തളിപ്പറമ്പ്: തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആർഎസ്എസ് പ്രവർത്തകന്‍ മരിച്ചു. ഏഴാംമൈല്‍ കാക്കാഞ്ചാല്‍ പടിഞ്ഞാറെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവന്‍ (55)ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.30ഓടെ തൃച്ചംബരം ദേശീയപാതയിലായിരുന്നു അപകടം. ഏഴാംമൈലിലെ സലീമിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ എതിരെ വന്ന ഇടുക്കി കുട്ടിക്കാനത്തെ കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പൊലീസുകാരനും ചെറുപുഴ സ്വദേശിയുമായ ജിയോയുടെ (26) ബൈക്കുമായി കൂട്ടിയിടിച്ചാണ് സജീവന് പരിക്കേറ്റത്. അന്നു മുതല്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു സജീവന്‍. നേരത്തെ സ്വര്‍ണപ്പണിക്കാരനായിരുന്ന സജീവന്‍ പിന്നീട് ചെങ്കല്‍പ്പണയും നടത്തിയിരുന്നു.
പരേതരായ ബാലന്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: ബീന (വയനാട്). മക്കള്‍: അര്‍ജുന്‍, ആദര്‍ശ്, അഭിനന്ദ്. സഹോദരങ്ങള്‍: പ്രസന്നന്‍, സുരേശന്‍, അനിത, പരേതയായ അജി







