കാസർകോട്: വാഹന പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് വരികയായിരുന്നു പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. രാജപുരം സ്റ്റേഷനിലെ വാഹനമാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ മുണ്ടോട്ടു സെന്റ് പയസ് കോളേജിനു മുൻവശം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനം ബ്രേക്ക് ചെയ്യുന്നതിനിടെ വീലും സ്റ്റിയറിങ്ങും സ്റ്റക്ക് ആയതോടെ വാഹനം പിറകോട്ട് പോവുകയായിരുന്നുവെന്ന് പറയുന്നു. വാഹനത്തിൽ സിഐ പി പ്രദീപ്കുമാർ, എ എസ് ഐ മോൻസി എന്നിവരാണ് ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒടുവിൽ മണ്ണ് മാന്തി യന്ത്രം കൊണ്ടു വന്ന് വാഹനം പൊക്കിയെടുത്തു. പിന്നീട് വാഹനം സ്റ്റേഷനിൽ എത്തിച്ചു.







