വഴിതെറ്റിയവരെ കരകയറ്റുക, ദൈവ നിയോഗം:പാസ്റ്റർ ബാബു ചെറിയാൻ

പി.പി ചെറിയാൻ

സണ്ണിവേൽ(ഡാളസ്):വഴിതെറ്റിയവരെ കര കയ റ്റുകകയും അവരെ സംരക്ഷിക്കാനുമാണ് ദൈവം നമ്മെ നിയോഗിച്ചിരിക്കുന്നതെന്നു പാസ്റ്റർ ബാബു ചെറിയാൻ പറഞ്ഞു. സണ്ണിവേൽ അഗാപ്പെ ചർച്ചിൽ നടന്ന വിശേഷ സുവിശേഷ പ്രാർത്ഥനക്കു പാസ്റ്റർ സി വി അബ്രഹാം നേതൃത്വംനൽകി. ഷിർ മാത്യു സ്തോത്ര പ്രാർത്ഥനക്കു നേ
തൃത്വംനൽകി. കെ ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിച്ചു.

ജീവിതത്തിൽ നേരിടുന്ന പല സംഭവങ്ങളും നമുക്ക് മനസ്സിലാകാറില്ല. പക്ഷേ ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മോടു ചോദിക്കാത്തതുപോലെ തോന്നിയാലും, ഓരോ സംഭവത്തിനും ദൈവത്തിന് ഒരു ഉദ്ദേശമുണ്ട്. നമ്മുടെ മനസ്സിൽ നിരാശയും ആശങ്കയും ഉണ്ടാകുമ്പോൾ പോലും, ദൈവത്തിന്റെ പദ്ധതി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു.

ശിഷ്യന്മാർ ഒരു രാത്രി മുഴുവൻ മീൻ പിടിക്കാൻ ശ്രമിച്ചു—ഒന്നും കിട്ടിയില്ല. പക്ഷേ പുലർച്ചെ യേശു കരയിൽ നിന്നിരുന്നു,അവരെ വിളിച്ചു: “വല വലതുവശത്തേക്ക് ഇടൂ.”അവർ അനുസരിച്ചതോടെ അത്ഭുതം നടന്നു.ഇതാണ് ദൈവത്തിന്റെ പാഠം. നമ്മുടെ പരിശ്രമം മതി എന്നില്ല; ദൈവത്തിന്റെ വഴികാട്ടലും അനുസരണയും വേണം.പത്രോസിനോട് യേശു ചോദിച്ച ചോദ്യം ഇന്ന് നമ്മോടു തന്നെയാണ് “മകനെ. നീ എന്നെ സ്നേഹിക്കുന്നുവോ?”അവൻ “അതെ കർത്താവേ” എന്ന് പറഞ്ഞപ്പോൾ യേശു പറഞ്ഞു:“എൻ്റെ കുഞ്ഞാടുകളെ മേയ്ക്ക.”ദൈവം നമ്മോടു സ്നേഹം ചോദിക്കുന്നു, സ്നേഹം തെളിയിക്കാൻ ഒരു വിളിയും നൽകുന്നു.യേശു കരയിൽ നിന്ന് നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു. നമ്മോട് സംസാരിക്കുന്നു.അവൻ വഴികാട്ടുന്നു.
.
ജീവിതത്തിൽ ചിലപ്പോൾ നമുക്ക് ഒന്നും മനസ്സിലാകാതെ വരാം. കുടുംബ പ്രശ്നങ്ങളും, ജോലിയിലെ ബുദ്ധിമുട്ടുകളും, ആരോഗ്യത്തിലെ വീഴ്ചകളും,മക്കൾ വഴിതെറ്റുന്നതും, സമൂഹത്തിന്റെ മാറുന്ന സ്വഭാവവും. ഈ എല്ലാത്തിനുമുള്ള മറുപടി ഒന്നാണ്:

ദൈവം ഉപയോഗിക്കുന്നവർ പൂർണ്ണരല്ല;ദൈവത്തെ സ്നേഹിച്ച് അനുസരിക്കാൻ തയ്യാറായവർ മാത്രം.
പ്രവാചകൻ ഏലിയാവു തളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചു; പക്ഷേ ദൈവം അവനെ ഉയർത്തി.
അങ്ങനെ തന്നെയാണ് നമുക്കും.നമ്മുടെ വീടുകൾ, മക്കൾ, സഭ, സമൂഹം—ദൈവം നമ്മെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു.

ജീവിതത്തിലെ വർഷങ്ങൾ എത്ര നഷ്ടമായാലും,പഴയ പിഴവുകൾ എത്രയുണ്ടായാലും,യേശുവിന്റെ ഒരേയൊരു ചോദ്യം:“എന്നെ സ്നേഹിക്കുന്നുവോ?”അതിന് നമ്മുടെ മറുപടി:“അതെ കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.”അപ്പോൾ അവൻ പറയുന്നു:“എൻ്റെ ആടുകളെ മേയ്ക്ക.”അതാണ് നമ്മുടെ ദൗത്യം, നമ്മുടെ സേവനം, നമ്മുടെ അനുഗ്രഹം.കർത്താവേ,ഞങ്ങളുടെ മനസ്സിലാകാത്ത സാഹചര്യങ്ങളിലും നീയാണ് ഞങ്ങളുടെ വഴികാട്ടി.നിന്റെ ശബ്ദം കേൾക്കാനും അനുസരിക്കാനും ഞങ്ങളെ സഹായിക്കണേ.നീ ഏല്പിച്ച ആത്മാക്കളെ വിശ്വസ്തമായി മേയ്ക്കുവാൻ ശക്തിയും കൃപയും തരണമേ എന്ന പ്രാർത്ഥനയോടെ പാസ്റ്റർ പ്രസംഗം ഉപസംഹരിച്ചു.
ഡോ :ഷാജി കെ ഡാനിയേലിന്റെ സമാപന പ്രാർഥനക്കും ആശീർവാദത്തിനും ശേഷം പ്രാരംഭ ദിന യോഗം സമാപിച്ചു. പാസ്റ്റർ ജെഫ്‌റി പ്രസംഗം ഭാഷാന്തരം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page