കാസര്‍കോട്: ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന തെക്കിലില്‍ വീണ്ടും വാഹനാപകടം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ തെക്കില്‍ ഫെറിയിലാണ് അപകടം. കഴിഞ്ഞ ഒരു വര്‍ഷമായി ചെര്‍ക്കള-ചട്ടഞ്ചാല്‍ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ലോറി ബസിന് പിന്നിലിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബസ് മുന്നിലെ മറ്റൊരു ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. 19 ഓളം യാത്രക്കാര്‍ക്ക് അപടത്തില്‍ പരിക്കേറ്റിരുന്നു. ഇവിടെ ദേശീയപാതയുടെ നിര്‍മാണം പകുതിപോലും തീര്‍ന്നിട്ടില്ല. റോഡില്‍ മുഴുവന്‍ കുണ്ടും കുഴിയുമാണ്. തെക്കിലെ കയറ്റത്തില്‍ വൈകീട്ട് ഗതാഗത കുരുക്ക് രൂക്ഷമാണ്.







