ബേവൂരി അണിഞ്ഞൊരുങ്ങി; കെ.ടി.മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം 16 മുതല്‍

കാസര്‍കോട്: ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘ ടിപ്പിക്കുന്ന ആറാമത് കെ.ടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരംനവംബര്‍ 16 മുതല്‍ 20 വരെ വായനശാല ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാലു പ്രൊഫഷണല്‍ നാടകങ്ങളും അവസാന ദിവസം മൂന്ന് അമേച്വര്‍ നാടകങ്ങളും അവതരിപ്പിക്കും. 16ന് വൈകുന്നേരം ആറ് മണിക്ക് ദേശീയ സിനിമാ പുരസ്‌ക്കാര ജേതാവ് സെന്ന ഹെഗ്ഡെ ഉദ്ഘാടനം ചെയ്യും. കെ.വി കുഞ്ഞിരാമന്‍ ആധ്യക്ഷം വഹിക്കും. സിനിമാനടന്‍ സി.ഷുക്കൂര്‍, അബുദാബി ശക്തി നാടക അവാര്‍ഡ് ജേതാവ് അനില്‍ കുമാര്‍ ആലത്തുപടമ്പ് മുഖ്യാതിഥികളാകും. 16ന് രാത്രി 7.30ന്നവോദയ തിരുവനന്തപുരത്തിന്റെ സുകുമാരി നാടകം അരങ്ങേറും. 17ന് വൈകുന്നേരം 6.30ന് ഏക പാത്ര നാടകം – ഗാസ റിപ്പോര്‍ട്ട്. തുടര്‍ന്ന് കായംകുളം പീപ്പിള്‍സ് തിയേറ്റര്‍സിന്റെ നാടകം – അങ്ങാടിക്കുരുവികള്‍.
18 ന് വൈകിട്ട് 6.30. മണിക്ക് വയലാര്‍ അനുസ്മരണവും ഗാനാലാപനവും.7.30 മണിക്ക് അമ്പലപുഴ സാരഥിയുടെ നവജാത ശിശു വയസ് 84 എന്ന നാടകവും
19 ന്7.30 ന് സൗപര്‍ണിക തിരുവനന്തപുരത്തിന്റെ താഴ്വാരം എന്ന നാടകവും അരങ്ങേറും. 20ന് വൈകുന്നേരം ആറ് മണിക്ക് സമാപന സമ്മേളനം
സി.എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്യും.
7.30ന് യുവശക്തി അരവത്ത് അവതരിപ്പിക്കുന്ന ജയഭാരതി ടൈലേഴ്‌സ്, 8.30ന് സൗഹൃദ വായനശാല ബേവൂരിയുടെ സഹകരണത്തോടെ ബാക്ക് സ്റ്റേജ് കാസര്‍കോട് അവതരിപ്പിക്കുന്ന കപ്പല്‍, 9.30ന് ചങ്ങമ്പുഴ കലാ കായിക വേദിയുടെ പന്നി എന്നീ നാടകങ്ങള്‍ അരങ്ങേറും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞി രാമന്‍, വര്‍ക്കിങ് ചെയര്‍മാന്‍ കെ വി രഘുനാഥന്‍, അബ്ബാസ് രചന, ശശി ആറാട്ട് കടവ്, വിനോദ് മേല്‍പ്പുറം, കെ വിജയകുമാര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page