മംഗളൂരു: വിഷം കഴിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 15 കാരി മരണത്തിന് കീഴടങ്ങി. ബെല്‍ത്തങ്ങാടി താലൂക്കിലെ ഇലന്തില പാറട്കയിലെ ശ്രീധര്‍ കുംബാറിന്റെ മകള്‍ ഹര്‍ഷിത (15) ആണ് മരിച്ചത്. ഉപ്പിനങ്ങാടി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഈമാസം 4 നാണ് വീട്ടില്‍ വച്ച് വിഷം കഴിച്ചത്. അവശനിലയില്‍ കണ്ട വിദ്യാര്‍ഥിനിയെ മാതാവ് പുത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരു വെല്‍ലോക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി മരണപ്പെട്ടു. കടബ സ്വദേശിയായ രാജേഷ് എന്നയാള്‍ ഫോണിലൂടെ ഹര്‍ഷിതയെ ശല്യപ്പെടുത്തിയതായി പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ മനോവിഷമമാകാം ഹര്‍ഷിതയെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. ഉപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.







