കാസര്‍കോട്: നേത്രാവതി എക്‌സപ്രസില്‍ പാന്‍ട്രി സ്റ്റാഫ് യാത്രക്കാരനെ ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ച സാഹചര്യത്തില്‍ കാസര്‍കോട്ടും പരിശോധന കര്‍ശനമാക്കി. ശനിയാഴ്ച രാത്രി ഗാന്ധിഡാം എക്‌സ്പ്രസ് കാസര്‍കോട് എത്തിയപ്പോള്‍ പാന്‍ട്രി സ്റ്റാഫിനെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചു. ആവശ്യമായ ബോധവല്‍ക്കരണവും നടത്തി. കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എം റജികുമാര്‍, ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിഷ് ജോസ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.







